ഇംഗ്ലണ്ടിന്റെ ബംഗ്ലാദേശ് ടൂര്‍ മാര്‍ച്ചിലേക്ക് മാറ്റി

Sports Correspondent

ലോകകപ്പിന് തൊട്ടു മുമ്പ് നടക്കാനരുന്ന ഇംഗ്ലണ്ടിന്റെ ബംഗ്ലാദേശ് ടൂര്‍ മാറ്റി വെച്ചതായി നേരത്തെ വന്നിരുന്നു. ഇപ്പോള്‍ മാര്‍ച്ച് 2023ന് ടൂര്‍ നടക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഉടനെ അത് സംബന്ധിച്ച തീരുമാനം വരുമെന്നാണ് അറിയുന്നത്.

മൂന്ന് ഏകദിനങ്ങളും അത്രയും തന്നെ ടി20 മത്സരങ്ങളുമാണ് സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസത്തിൽ നടക്കാനിരുന്നത്. ലോകകപ്പിന് മുമ്പ് ഒട്ടേറെ മത്സരങ്ങള്‍ ഇരു രാജ്യങ്ങളുടെയും താരങ്ങള്‍ കളിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ലോകകപ്പിന് ശേഷം പര്യടനം നടത്താമെന്നാണ് ഇപ്പോളത്തെ തീരുമാനം.