ബ്രാൻഡൻ വൻലാൽറെംഡിക മൊഹമ്മദൻസിൽ

വരാനിരിക്കുന്ന സീസണു മുന്നോടിയായി ഒരു സൈനിംഗ് കൂടെ മുഹമ്മദൻ എസ്‌ സി പൂർത്തിയാക്കി. ഇന്ന് 27 കാരനായ മിഡ്ഫീൽഡർ ബ്രാൻഡൻ വൻലാൽറെംഡികയെ ആണ് മൊഹമ്മദൻസ് സൈൻ ചെയ്തത്.

മുൻ ഐസ്വാൾ എഫ്സി, ഈസ്റ്റ് ബംഗാൾ മിഡ്ഫീൽഡർ ഐ-ലീഗിൽ ഇതുവരെ 76 മത്സരങ്ങൾ കളിക്കുകയും 10 ഗോളുകൾ നേടുകയും 2 അസിസ്റ്റുകൾ നേടുകയും ചെയ്തിട്ടുണ്ട്. 2016-17 സീസണിൽ ഐസ്വാൾ എഫ്‌സിക്കൊപ്പം ഐ-ലീഗ് നേടിയ അദ്ദേഹം പിന്നീട് ഈസ്റ്റ് ബംഗാളിൽ ചേർന്നു. ഈസ്റ്റ് ബംഗാളുമായി 3 സീസണുകൾക്ക് ശേഷം ബ്രാൻഡൻ ഐസ്വാൾ എഫ്സിയിലേക്ക് മടങ്ങി. ഈസ്റ്റ് ബംഗാളിൽ അദ്ദേഹം 2017-18 സീസണിൽ കൊൽക്കത്ത ഫുട്ബോൾ ലീഗ് പ്രീമിയർ എ ഡിവിഷൻ നേടിയിരുന്നു.