ടോട്ടൻഹാം യുവതാരത്തിന് ആദ്യ പ്രൊഫഷണൽ കരാർ

Staff Reporter

ടോട്ടൻഹാം യുവ താരം അൽഫി ഡിവൈന് ക്ലബ്ബിൽ ആദ്യ പ്രൊഫഷണൽ കരാർ. ഇന്ന് താരം 17 വയസ്സ് പൂർത്തിയാക്കിയതോടെയാണ് താരത്തിന് ക്ലബ് പുതിയ പ്രൊഫഷണൽ കരാർ നൽകിയത്. പുതിയ കരാർ പ്രകാരം യുവതാരം 2024 വരെ ടീമിൽ തുടരും. കഴിഞ്ഞ സീസണിൽ ടോട്ടൻഹാം സീനിയർ ടീമിന് വേണ്ടി കളിച്ച ഡിവൈൻ ടീമിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.

കൂടാതെ മത്സരത്തിൽ ഗോൾ നേടിയ ഡിവൈൻ ടീമിന് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. എഫ്.എ കപ്പിൽ മിനോസ് മറൈനെതിരായാണ് ഡിവൈൻ ഗോൾ നേടിയത്. 16 ദിവസവും 163 ദിവസവും പ്രായമായ സമയത്താണ് താരം ഗോൾ നേടിയത്. പുതിയ പരിശീലകൻ ന്യൂനോ സാന്റോക്ക് കീഴിൽ താരം ടീമിൽ ഇടം കണ്ടെത്തുമെന്നാണ് കരുതപ്പെടുന്നത്.