പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം അടുത്ത സീസണായുള്ള എവേ കിറ്റ് അവതരിപ്പിച്ചു. തീർത്തും വ്യത്യസ്ഥമായ ഡിസൈനിലാണ് സ്പർസിന്റെ പുതിയ ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. അവർ പ്രീസീസണിലാകും പുതിയ ജേഴ്സി അണിയുക. ഈ പുതിയ ജേഴ്സിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.