തോല്‍വിയ്ക്ക് പിന്നാലെ ശ്രീലങ്കയ്ക്കെതിരെ നടപടി

Srilankaindia

ഇന്ത്യയ്ക്കെതിരെ രണ്ടാം മത്സരത്തിലെ തോല്‍വിയ്ക്ക് പിന്നാലെ ശ്രീലങ്കയ്ക്ക് തിരിച്ചടിയായി മോശം ഓവര്‍ റേറ്റ്. ഇത് കാരണം ടീമിനെതിരെ 20 ശതമാനം മാച്ച് ഫീസ് പിഴയും ഐസിസി ലോക കപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് പട്ടിയിൽ നിന്ന് ഒരു പോയിന്റ് കുറയ്ക്കുകയും ചെയ്തു. നിശ്ചിത സമയത്ത് ശ്രീലങ്ക ഒരു ഓവര്‍ കുറവാണ് എറിഞ്ഞിരിക്കുന്നത്.

ഇന്ത്യയെ 193/7 എന്ന നിലയിലേക്ക് തള്ളിയിട്ട ശേഷം വിജയം പ്രതീക്ഷ ലങ്കയെ ദീപക് ചഹാറും ഭുവനേശ്വര്‍ കുമാരും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഞെട്ടിച്ച് വിജയം സ്വന്തമാക്കുന്ന കാഴ്ചയാണ് കൊളംബോയിൽ കണ്ടത്.

ഹൃദയഭേദമായ ഈ സാഹചര്യത്തിന് പുറമെയാണ് ഇപ്പോള്‍ ഇരുട്ടടിയായി ടീമിനെ തേടി പിഴയും പോയിന്റ് കുറയ്ക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നത്.