ഇത്തരത്തിലുള്ള ആരാധകരെ ഇംഗ്ലണ്ടിന് ആവശ്യമില്ലെന്ന് ഹാരി കെയ്ൻ

Staff Reporter

യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ഇംഗ്ലണ്ട് ആരാധകർക്കെതിരെ പ്രതികരണവുമായി ക്യാപ്റ്റൻ ഹാരി കെയ്ൻ. താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ആളുകൾ ഇംഗ്ലണ്ടിന്റെ ആരാധകർ അല്ലെന്നും ഇത്തരത്തിലുള്ള ആരാധകരെ ഇംഗ്ലണ്ടിന് വേണ്ടെന്നും ഹാരി കെയ്ൻ പറഞ്ഞു.

ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനൽ മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ റാഷ്‌ഫോർഡ്, സാഞ്ചോ, സാക എന്നിവർക്ക് നേരെയാണ് വംശീയാധിക്ഷേപം ഉണ്ടായത്. തുടർന്നാണ് താരങ്ങൾക്ക് പിന്തുണമായി ഹാരി കെയ്ൻ സോഷ്യൽ മീഡിയയിൽ പ്രതികരണം അറിയിച്ചത്. ഹാരി കെയ്‌നിനെ കൂടാതെ പല പ്രമുഖരും ഇംഗ്ലണ്ട് ആരാധകരുടെ മോശം പെരുമാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റും ആരാധകരുടെ അധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.