ആധികാരികം വിന്‍ഡീസ്, രണ്ടാം ടി20യിലും ആധിപത്യമുറപ്പിച്ച് കരീബിയന്‍ സംഘം

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ 56 റൺസിന്റെ തകര്‍പ്പന്‍ വിജയം നേടി വിന്‍ഡീസ്. പരമ്പരയില്‍ രണ്ടാമത്തെ മത്സരമാണ് കരീബിയന്‍ സംഘം വിജയിക്കുന്നത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 104 റൺസ് മാത്രമേ 19.2 നേടാനായുള്ളു.

54 റൺസ് നേടിയ മിച്ചൽ മാര്‍ഷ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികവ് പുലര്‍ത്തിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും കാര്യമായ സംഭാവന നല്‍കുവാനായില്ല. വിന്‍ഡീസിന് വേണ്ടി ഹെയ്ഡന്‍ വാൽഷ് മൂന്ന് വിക്കറ്റ് നേടി. ഷെൽഡൺ കോട്രെൽ രണ്ട് വിക്കറ്റും നേടി.