ഇംഗ്ലണ്ടിന്റെ മൂന്ന് താരങ്ങള്‍ക്ക് കോവിഡ്, സ്ക്വാഡിൽ ഏഴ് കോവിഡ് കേസുകള്‍

Sports Correspondent

പാക്കിസ്ഥാനെതിരെയുള്ള പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. സ്ക്വാഡിൽ ഏഴ് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് താരങ്ങള്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബാക്കി അംഗങ്ങളെല്ലാം ഇപ്പോള്‍ ഐസൊലേഷനിലാണ്. എന്നാൽ പാക്കിസ്ഥാന്‍ പരമ്പര പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചു.

ബ്രിസ്റ്റോളിൽ നടത്തിയ പിസിആര്‍ പരിശോധനയില്‍ തിങ്കളാഴ്ചയാണ് ഏഴ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ യുകെ സര്‍ക്കാരിന്റെ ചട്ടപ്രകാരമുള്ള ക്വാറന്റീനിലേക്ക് നീങ്ങും. ഏതെല്ലാം താരങ്ങള്‍ക്കാണ് കോവിഡ് ബാധ വന്നിരിക്കുന്നതെന്ന് വ്യക്തമല്ല.