ഇന്ന് റൊമാനിയയിൽ നടക്കുന്ന യൂറോ കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് സ്വിറ്റ്സർലാൻഡിനെ നേരിടും.മരണഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം കടന്ന ഫ്രാൻസിനെ മറികടക്കുക സ്വിറ്റ്സർലാൻഡിന് അത്ര എളുപ്പമാക്കില്ല. ജർമനിയെ തോൽപിച്ചു കൊണ്ട് ടൂർണമെന്റ് ആരംഭിച്ച ഫ്രാൻസിന് അതിനു ശേഷം ആ മികവ് പുലർത്തതാനായില്ല. ഹംഗറിയോടും പോർച്ചുഗലിനോടും ഫ്രാൻസ് സമനില വഴങ്ങിയിരുന്നു. പോർച്ചുഗലിന് എതിരെ മികച്ചു നിന്നത് ബെൻസീമ ആയിരുന്നു. താരം ഗോൾ കണ്ടെത്താൻ തുടങ്ങിയത് ഫ്രാൻസിന് ആത്മവിശ്വാസം നൽകും. എന്നാൽ എംബപ്പെ ഇപ്പോഴും ഗോൾവലക്കു മുന്നിൽ തന്റെ പതിവ് ഫോമിൽ എത്തിയിട്ടില്ല.
ഫ്രാൻസിന് ഇന്ന് ഒരുപാട് പരിക്കുകളെയും നേരിടേണ്ടതുണ്ട്. ഡെംബലെ നേരത്തെ തന്നെ പരിക്കേറ്റു ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ഇന്ന് ഫുൾബാക് ഡിനെയും ഫ്രഞ്ച് നിരയിൽ ഉണ്ടാകില്ല. ലൂക്ക ഹെർണാണ്ടസും പരിക്കിന്റെ പിടിയിലാണ്. ആദ്യ ഇലവനിൽ ഉണ്ടാകാരില്ലാത്ത ലൂക്കാസ് തുറാമും തോമസ് ലമാരും ഇന്ന് പരിക്ക് കാരണം മാച്ച് സ്ക്വാഡിൽ പോലും ഉണ്ടാകില്ല. സ്വിറ്റ്സർലാൻഡ് നിരയിൽ കാര്യമായ പരിക്ക് ഒന്നുമില്ല. അവസാന മത്സരത്തിൽ തുർക്കിയെ തോൽപിച്ചത് സ്വിറ്റ്സർലാൻഡ് ക്യാമ്പിന് ആത്മാവിശ്വസം നൽകിയിട്ടുണ്ട്. ശാഖിരി ഇരട്ട കോളുകളുമായി ഫോമിൽ എത്തിയതും അവർക്ക് സന്തോഷം നൽകുന്നു. കഴിഞ്ഞ കളിയിൽ മൂന്നു അസിസ്റ്റു നൽകിയ സുബേറും മികച്ച ഫോമിലാണ്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം സോണി ചാനലിൽ കാണാം.