“ഒരൊറ്റ മത്സരം കൊണ്ട് ലോകത്തെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിക്കുന്നില്ല” – കോഹ്ലി

Newsroom

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡിനു മുന്നിൽ പരാജയപെട്ട ഇന്ത്യൻ ക്യാപ്റ്റൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇങ്ങനെ അല്ലായിരുന്നു നടത്തേണ്ടത് എന്നഭിപ്രായപ്പെട്ടു. “ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ ഒരൊറ്റ മത്സരം കൊണ്ട് തീരുമാനിക്കുന്നതിനോട് ഞാൻ പൂർണമായും യോജിക്കുന്നില്ല” കോഹ്ലി പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ മൂന്ന് മത്സരങ്ങൾ ഉള്ള ഫൈനൽ ആയിരുന്നേനെ നടത്തേണ്ടിയിരുന്നത്. അതാണ് ശരി എന്ന് ഞാൻ വിശ്വസിക്കുന്നു” ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടത്തിയത് നല്ല നീക്കമായിരുന്നു എന്ന് കോഹ്ലി പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണ്, കൂടുതൽ ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം ലഭിക്കാൻ ഇത് കാരണമാകും, ഇത് ഐസിസിയുടെ മികച്ച നീക്കമാണ് എന്നും ടെസ്റ്റ് ക്രിക്കറ്റ് ക്രിക്കറ്റിന്റെ ഹൃദയമിടിപ്പ് ആണെന്നും കോഹ്ലി പറഞ്ഞു.

വിജയിച്ച കെയ്നും സംഘത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ന്യൂസിലൻഡ് മികച്ച സ്ഥിരതയും പോരാട്ടവീര്യവും പ്രകടിപ്പിച്ചു എന്നും കോഹ്ലി പറഞ്ഞു.