ചരിത്രം തൊട്ട് ക്രിസ്റ്റ്യാനോ റൊണാൾഡൊ, അന്താരാഷ്ട്രതലത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ!!

20210624 011629

റെക്കോർഡുകൾ തന്നെ തേടി വരികയാണെന്ന റൊണാൾഡോയുടെ വാക്കുകൾ സത്യമാണെന്ന് കരുതണം. ഇന്നും ഒരു ചരിത്രം റൊണാൾഡോ കുറിച്ചു. ഇന്ന് ഫ്രാൻസിന് എതിരായ മത്സരത്തിൽ നേടിയ ഇരട്ട ഗോളോടെ രാജ്യത്തിന് വേണ്ടി റൊണാൾഡോ നേടിയ ഗോളുകൾ 109 ആയി. ഇന്റർനാഷണൽ ഗോളുകളുടെ കാര്യത്തിൽ ലോകത്ത് ഒന്നം സ്ഥാനത്ത് എത്താൻ റൊണാൾഡോയ്ക്ക് ഇതോടെ ആയി.

ഇറാൻ ഇതിഹാസം അലി ദെയുടെ റെക്കോർഡിനൊപ്പം ആണ് റൊണാൾഡോ എത്തിയത്. അലിദെ 109 ഗോളുകളാണ് ഇറാനായി നേടിയിട്ടുള്ളത്. റൊണാൾഡോ 178 മത്സരങ്ങളിൽ നിന്നാണ് ഈ 106 ഗോൾ നോട്ടത്തിൽ എത്തിയത് . യൂറോ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അഞ്ചു ഗോളുകൾ നേടിക്കൊണ്ടാണ് റൊണാൾഡോ ഈ നേട്ടത്തിൽ എത്തിയത്. ഇനി ബെൽജിയത്തിന് എതിരായ പ്രീക്വാർട്ടറിൽ ഒരു ഗോൾ കൂടെ നേടി അലി ദെയെയും മറികടക്കുക ആകും റൊണാൾഡോ ലക്ഷ്യം. ഇപ്പോൾ കളിക്കുന്ന താരങ്ങളും ആരും അന്താരാഷ്ട്ര ഗോളുകളുടെ കാര്യത്തിൽ റൊണാൾഡോക്ക് അടുത്ത് ഒന്നുമില്ല.