ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടർ പുറത്തേക്ക്. ബാഴ്സലോണ സ്പോർട്ടിംഗ് ഡയറക്ടർ ഗ്യില്ലേർമോ അമോറിനെ പുറത്താക്കിയെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണയിലെ ലപോർട്ടയുടെ മാറ്റങ്ങളുടെ ഭാഗമായാണ് അമോർ പുറത്തേക്ക് പോവുന്നതെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായ പ്രഖ്യാപനം ഏറെ വൈകാതെ വരുമെന്നാണ് റിപ്പോർട്ടുകൾ. 1988മുതൽ 1998വരെ ബാഴ്സയുടെ മധ്യനിര താരമായ അമോർ 5 ലീഗ് കിരീടങ്ങളും നേടുകയും 1992ലെ ഐക്കോണിക്ക് യൂറോപ്യൻ കപ്പ് ജയിച്ച ടീമിൽ അംഗവുമാണ്.
300 മത്സരങ്ങളിൽ ബാഴ്സക്ക് വേണ്ടി ജേഴ്സിയണിയുകയും ചെയ്തിട്ടുണ്ട്. 2003ൽ യൂത്ത് കോച്ചായാണ് ബാഴ്സലോണയിൽ അമോർ തിരികെയെത്തിയത്. 2007ൽ ക്ലബ്ബ് വിട്ട അമോർ 2010ൽ ടെക്ക്നിക്കൽ ഡയറക്ടർ ആയി തീരികെയെത്തുകയും ചെയ്തിരുന്നു.