ആദ്യ മത്സരത്തിൽ ബെൽജിയത്തിനായി ഡി ബ്രൂയ്നെ കളിക്കില്ല

Kevin De Bruyne Beligum Captain

യൂറോ കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ബെൽജിയം റഷ്യയെ നേരിടുമ്പോൾ അവരുടെ നിരയിൽ സൂപ്പർ താരം കെവിൻ ഡിബ്രൂയ്നെ കളിക്കില്ല. ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ ഡി ബ്രൂയ്നെ ടീമിനൊപ്പം പരിശീലനം തുടങ്ങിയിരുന്നില്ല. താരം അത് കൊണ്ട് തന്നെ ആദ്യ മത്സരത്തിൽ റഷ്യക്കെതിരെ കളിക്കില്ലെന്ന് ബെൽജിയം പരിശീലകൻ മാർട്ടിനസ് വ്യക്തമാക്കി.

റഷ്യക്കെതിരായ മത്സരത്തിന് ശേഷം ഡി ബ്രൂയ്നെ ടീമിനൊപ്പം പരിശീലനം ആരംഭിക്കുമെന്ന് ബെൽജിയം പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. യൂറോ കപ്പിന്റെ രണ്ടാമത്തെ മത്സരത്തിൽ ഡെന്മാർക്ക് ആണ് ബെൽജിയത്തിന്റെ എതിരാളികൾ. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ചെൽസിയെ നേരിടുന്ന സമയത്താണ് കെവിൻ ഡി ബ്രൂയ്നെക്ക് പരിക്കേറ്റത്. തുടർന്ന് താരത്തിനെ ചെറിയ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

Previous articleബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടർ പുറത്തേക്ക്
Next articleഡി കോക്കിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ 322 റൺസുമായി ദക്ഷിണാഫ്രിക്ക, രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസിന്റെ 4 വിക്കറ്റ് നഷ്ടം