അഞ്ച് വര്‍ഷത്തെ സ്ഥിരതയുടെ ഫലമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ സ്ഥാനം

Sports Correspondent

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യ നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുടെ ഫലമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇടമെന്ന് പറഞ്ഞ് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. ടെസ്റ്റ് ക്രിക്കറ്റിൽ അഭിമാനം കൊള്ളുന്നവരാണ് നമ്മളെല്ലാവരും അപ്പോൾ അതിന്റെ ഏറ്റവും പ്രാധാന്യമേറിയ ഫൈനലിൽ ഇടം ലഭിച്ചത് ഏറെ മനോഹരമായ കാര്യമാണെന്നും കോഹ്‍ലി പറഞ്ഞു.

ക്രിക്കറ്റിന്റെ ഏറ്റവും കാഠിന്യമേറിയ ഫോര്‍മാറ്റിൽ ഇത്തരത്തിലൊരു നേട്ടത്തിന് മൂല്യം വളരെ അധികമാണെന്നും കോഹ്‍ലി വ്യക്തമാക്കി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാലയളവിലെ മാത്രമല്ല ഈ യൂണിറ്റിലെ എല്ലാവര്‍ക്കും അത് ഏറെ വര്‍ഷങ്ങളായുള്ള പ്രയത്നത്തിന്റെ ഫലമാണെന്നും കോഹ്‍ലി സൂചിപ്പിച്ചു. ഫൈനൽ കളിക്കാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഇന്ത്യൻ നായകൻ വെളിപ്പെടുത്തി.