ലിവർപൂൾ സെന്റർ ബാക്കായ വാൻ ഡൈക് തിരികെ എത്താൻ ഇനിയും സമയം എടുക്കും എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഈ സീസണിൽ വാൻ ഡൈക് ഇനി കളിക്കില്ല എന്ന സൂചനകൾ ആണ് വാം ഡൈക് നൽകിയത്. താരം ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നുണ്ട് എന്നും എന്നാൽ ടീമിനൊപ്പം പരിശീലനം നടത്തുന്നതിൽ നിന്ന് ഏറെ ദൂരെയാണ് എന്ന് ക്ലോപ്പ് പറഞ്ഞു.
വാൻ ഡൈകും, ഗോമസും, ഹെൻഡേഴ്സണും, മാറ്റിപും ഒക്കെ ചെറുതായി ഓടിയും മറ്റും പരിശീലനം നടത്തുന്നുണ്ട്. അത് പരിക്ക് മാറി വരുന്നതിന്റെ ആദ്യ ചുവട് മാത്രമാണ്. എല്ലാവർക്കും പൂർണ്ണ പിന്തുണ ടീം നൽകുന്നുണ്ട് എന്നും അവർ പൂർണ്ണ ആരോഗ്യവാന്മാരായി തിരികെയെത്തും എന്നും ക്ലോപ്പ് പറഞ്ഞു . സീസൺ തുടക്കത്തിൽ എവർട്ടണെതിരായ മത്സരത്തിൽ ഏറ്റ എ സി എൽ ഇഞ്ച്വറി ആണ് വാൻ ഡൈകിനെ ഇത്ര കാലം പുറത്ത് ഇരുത്തുന്നത്. വാൻ ഡൈക് ഇല്ലാത്തത് കൊണ്ട് തന്നെ ലിവർപൂൾ ഈ സീസണിൽ ഒരുപാട് പിറകിലേക്ക് പോവുന്നതാണ് കാണാൻ കഴിഞ്ഞത്.