യുവേഫ എല്ലാ ക്ലബുൾക്കും അർഹിക്കുന്ന രീതിയിൽ ലാഭവിഹിതം നൽകണം എന്ന് ഇന്റർ മിലാൻ പരിശീലകൻ കോണ്ടെ. സൂപ്പർ ലീഗിനെ യുവേഫ എതിർക്കുന്നത് ഒക്കെ അംഗീകരിക്കുന്നു എന്നും അതുകൊണ്ട് തന്നെ യുവേഫ നല്ല രീതിയിൽ പ്രവർത്തിക്കേണ്ട സമയം ആയെന്നും കൊണ്ടെ പറയുന്നു. യുവേഫ അവർക്ക് ലഭിക്കുന്ന ലാഭത്തിന്റെ വളരെ കുറച്ച് മാത്രമേ ക്ലബുകൾക്ക് നൽകുന്നുള്ളൂ എന്ന് കോണ്ടെ പറഞ്ഞു.
ക്ലബുകൾ ആണ് താരങ്ങൾക്ക് വേണ്ടി പണം ചിലവഴിക്കുന്നതും എല്ലാം. യുവേഫ ഒന്നിനായും പണം നിക്ഷേപിക്കേണ്ടി വരുന്നില്ല. അപ്പോൾ ക്ലബുകൾ കൂടുതൽ വരുമാനം അർഹിക്കുന്നുണ്ട് എന്ന് കോണ്ടെ പറഞ്ഞു. യുവേഫയും യുവേഫയ്ക്ക് കീഴിൽ ഉള്ള അസോസിയേഷനുകളും ചേർന്ന് താരങ്ങളെ ചെറുനാരങ്ങ പോലെ പിഴിയുകയാണെന്നും കൊണ്ടെ വിമർശിച്ചു.