റൗളിന്റെ റെക്കോർഡിനൊപ്പമെത്തി ബെൻസേമ

Img 20201210 032747
- Advertisement -

റയൽ മാഡ്രിഡ് ഇതിഹാസം റൗളിന്റെ റെക്കോർഡിനൊപ്പമെത്തി റയൽ മാഡ്രിഡ് സ്‌ട്രൈക്കർ ബെൻസേമ. ഇന്നലെ കാഡിസിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ബെൻസേമ റയൽ മാഡ്രിഡിന് വേണ്ടി 35 വിത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടിയ താരമായി. മുൻ റയൽ മാഡ്രിഡ് താരമായ റൗളും 35 വിത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടിയിട്ടുണ്ട്.

മുൻ റയൽ മാഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പോലും സ്വന്തമാക്കാൻ കഴിയാത്ത നേട്ടമാണ് ബെൻസേമ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന് വേണ്ടി ലാ ലിഗയിൽ ഈ സീസണിൽ ബെൻസേമ മികച്ച ഫോമിലാണ്. അവസാനം കളിച്ച ഒൻപത് മത്സരങ്ങളിൽ ബെൻസേമ ഗോൾ നേടുകയും ചെയ്തിരുന്നു. നിലവിൽ ഈ സീസണിലെ ലാ ലീഗയിൽ 23 ഗോൾ നേടിയ മെസ്സിക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് ബെൻസേമ. ലാ ലീഗയിൽ 21 ഗോളുകളാണ് ബെൻസേമ ഈ സീസണിൽ നേടിയത്.

Advertisement