“ബയേണിന്റെയും റയലിന്റെയും നിലവാരത്തിൽ എത്താൻ എവർട്ടണാകും”

Newsroom

പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ റയൽ മാഡ്രിഡിലും എവർട്ടണിലും കളിച്ചിട്ടുള്ള താരമാണ് ഹാമസ് റോഡ്രിഗസ്. ഇപ്പോൾ ഇരുവരും എവർട്ടണിലാണ്. എവർട്ടണും ബയേണിന്റെയും റയലിന്റെയും നിലവാരത്തിൽ എത്താൻ ആകും എന്ന് ഹാമസ് റോഡ്രിഗസ് പറഞ്ഞു. ഈ ക്ലബിന് വലിയ ലക്ഷ്യങ്ങളാണ് ഉള്ളത് എന്നും അതിനുവേണ്ടിയാണ് ടീം കൂട്ടായി പ്രയത്നിക്കുന്നത് എന്നും റോഡ്രിഗസ് പറഞ്ഞു.

പ്രീമിയർ ലീഗ് പ്രയാസമുള്ള ലീഗാണ്. ഇവിടെ എല്ലാ മത്സരങ്ങളും ഫൈനൽ പോലെയാണ്. അതുകൊണ്ട് തന്നെ ഫിസിക്കലിലും മെന്റലിയും എപ്പോഴും പൂർണ്ണമായി തയ്യാറായി നിൽക്കേണ്ടതുണ്ട് എന്നും ഹാമസ് പറഞ്ഞു. തനിക്ക് ഈ സീസൺ നല്ലതാണ് എന്നും എന്നാൽ തനിക്ക് ഇതിനേക്കാൾ ഏറെ മെച്ചപ്പെടാൻ ആകും എന്നും ഹാമസ് പറഞ്ഞു.