കംബോഡിയയില്‍ ക്രിക്കറ്റ് പ്രൊമോട്ട് ചെയ്യാന്‍ രോഹിത് ശര്‍മ്മയുടെ അക്കാഡമി

Rohit

രോഹിത് ശര്‍മ്മയുടെ ക്രിക്കറ്റ് അക്കാഡമിയായ ക്രിക്ക്കിംഗ്ഡം ക്രിക്കറ്റ് അസോസ്സിയേഷന്‍ ഓഫ് കംബോഡിയയുമായി സഹകരിക്കും. കംബോഡിയയില്‍ ക്രിക്കറ്റ് അക്കാഡമി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പങ്കാളിത്തം. ഇത് കംബോഡിയയിലെ ആദ്യത്തെ ക്രിക്കറ്റ് അക്കാഡമി ആയിരിക്കും.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഇതിന്റെ പ്രൊപ്പോസല്‍ മുന്നോട്ട് വെച്ചതെങ്കിലും 2021 മാര്‍ച്ച് 23നാണ് ഇവര്‍ തമ്മിലുള്ള കരാര്‍ ഒപ്പുവെച്ചത്. നിലവില്‍ രോഹിത് ശര്‍മ്മയുടെ അക്കാഡമിയ്ക്ക് സിംഗപ്പൂരിലും യുണൈറ്റഡ് അറബ് എമിറേറ്റ്സിലുമാണ് ഹെഡ്ക്വാര്‍ട്ടേഴ്സുള്ളത്.

ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഖത്തര്‍, ജര്‍മ്മനി, ഇന്തോനേഷ്യ, കാനഡ എന്നിവിടങ്ങളിലും അക്കാഡമി ക്രിക്ക്കിംഗ്ഡമിനുണ്ട്.

Previous article“ബയേണിന്റെയും റയലിന്റെയും നിലവാരത്തിൽ എത്താൻ എവർട്ടണാകും”
Next articleഇംഗ്ലണ്ടിനെതിരെ ലെവൻഡോസ്‌കി പുറത്ത്