സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്ക് ശേഷം ഏത് പ്രാദേശിക ടൂര്‍ണ്ണമെന്റാണ് നടത്തേണ്ടതെന്ന് സംസ്ഥാന അസോസ്സിയേഷനുകളോട് ചോദിച്ച് ബിസിസിഐ. സമാനമായ രീതിയില്‍ അസോസ്സിയേഷനുകളെ സമീപിച്ചപ്പോളാണ് അവരുടെ തീരുമാനപ്രകാരം ടി20 ടൂര്‍ണ്ണമെന്റ് മതിയെന്ന് ബിസിസിഐ തീരുമാനിച്ചത്.
സീസണിലെ രണ്ടാമത്തെ ടൂര്‍ണ്ണമെന്റായിരിക്കും ഇത്. അത് വിജയ് ഹസാരെ വേണോ രഞ്ജി ട്രോഫി വേണോ എന്നതിന്റെ തീരുമാനം ബിസിസിഐ ഉടന്‍ എടുക്കും. ഈ മാസം അവസാനത്തോടെയാണ് ബിസിസിഐ ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്.
ഐപിഎല്‍ ഏപ്രിലില്‍ ആരംഭിക്കുവാനിരിക്കവേ രഞ്ജി ട്രോഫി നടത്തുവാനുള്ള സമയം ബിസിസിഐയ്ക്ക് ലഭിച്ചേക്കില്ല എന്നതാണ് ബോര്‍ഡിനെ അലട്ടുന്ന മറ്റൊരു കാര്യം.