ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ആദ്യ കോവിഡ് പരിശോധന പൂർത്തിയാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം

India Test Team Gill Bumra Ashwin Rohit Saha Siraj

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് വേണ്ടിയുള്ള പരിശീലനം ആരംഭിക്കുന്നതിന് മുൻപ് ആദ്യ കോവിഡ് ടെസ്റ്റ് പൂർത്തിയാക്കി ഇന്ത്യൻ ടീം. ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുന്ന ഇന്ത്യൻ ടീം കഴിഞ്ഞ ദിവസമാണ് പരിശീലനത്തിന് ഇറങ്ങുന്നതിന് മുൻപുള്ള മൂന്ന് കോവിഡ് ടെസ്റ്റുകളിൽ ആദ്യത്തേത് പൂർത്തിയാക്കിയത്.

തുടർന്ന് രണ്ട് ടെസ്റ്റുകൾ കൂടെ നടത്തി നെഗറ്റീവ് ആയതിന് ശേഷമാവും താരങ്ങൾ പരിശീലനത്തിന് ഇറങ്ങുക. തുടർന്ന് ഫെബ്രുവരി 2ന് മാത്രമാവും ഇന്ത്യൻ താരങ്ങൾ പരിശീനലനത്തിന് ഇറങ്ങുക. ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് വിപിന്നമായി ഇന്ത്യൻ ടീം അംഗങ്ങൾ തങ്ങളുടെ കുടുംബങ്ങളോടൊപ്പമാണ് ചെന്നൈയിലെ ഹോട്ടലിൽ ക്വറന്റൈനിൽ ഇരിക്കുന്നത്.

ഫെബ്രുവരി 5ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും 4 ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങൾ ചെന്നൈയിൽ വെച്ചും ബാക്കി രണ്ട് മത്സരങ്ങൾ അഹമ്മദാബാദിൽ വെച്ചുമാണ് നടക്കുക .ഇതിൽ അഹമ്മദാബാദിൽ വെച്ച് ഒരു ഡേ നൈറ്റ് ടെസ്റ്റ് മത്സരവും നടക്കുന്നുണ്ട്. ടെസ്റ്റ് പരമ്പര കൂടാതെ 5 ഏകദിന മത്സരവും 3 ടി20 മത്സരവും ഇംഗ്ലണ്ട് ഇന്ത്യയിൽ കളിക്കുന്നുണ്ട്. കോവിഡ് വൈറസ് ബാധ മൂലം ഇന്ത്യയിൽ മത്സരങ്ങൾ നിർത്തിവെച്ചതിന് ശേഷം ആദ്യമായി നടക്കുന്ന പരമ്പര കൂടിയാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യ സന്ദർശനം.

Previous articleരഞ്ജി ട്രോഫി വേണോ വിജയ് ഹസാരെ ട്രോഫി വേണോ, സംസ്ഥാന അസോസ്സിയേഷനുകളോട് ബിസിസിഐ
Next articleലിവർപൂൾ തിരികെയെത്തി, മൗറീനോ വീണ്ടും ക്ലോപ്പിന് മുന്നിൽ വീണു