പ്രീമിയർ ലീഗിൽ ലിവർപൂൾ ഒഴികെ വമ്പന്മാർ എല്ലാം പോയിന്റ് നഷ്ടപ്പെടുത്തിയ മാച്ച് വീക്കാണിത്. അതുകൊണ്ട് തന്നെ ഇന്ന് വിജയിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അത് വലിയ ഊർജ്ജം നൽകും. ഇന്ന് വിജയം എന്ന ഒരൊറ്റ ലക്ഷ്യവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെഫീൽഡ് യുണൈറ്റഡിനെ ആണ് നേരിടുന്നത്. ഈ സീസൺ ലീഗിൽ ഇതുവരെ ഒരു വിജയം പോലും നേടാൻ ആകാത്ത ടീമാണ് ഷെഫീൽഡ് യുണൈറ്റഡ്.
എന്നാൽ ഒട്ടും സ്ഥിരത ഇല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഷെഫീൽഡിനെതിരെ വിജയിക്കും എന്ന് ഉറപ്പിക്കാൻ ആവില്ല. ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിൽ ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെ യുണൈറ്റഡിന് മറികടക്കാം. ലീഗിൽ ആറാം സ്ഥാനത്തെത്തുകയും ചെയ്യാം. ഇന്ന് ശക്തമായ ടീമിനെ തന്നെ ഒലെ അണിനിരത്തും. അലക്സ് ടെല്ലസ്, കവാനി എന്നിവർ ഇന്ന് ആദ്യ ഇലവനിൽ തിരികെ എത്തിയേക്കും. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.








![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)