ഫ്രീകിക്ക് ഗോളിൽ വോൾവ്‌സിനെതിരെ സമനില പിടിച്ച് ന്യൂകാസിൽ

Staff Reporter

പ്രീമിയർ ലീഗിൽ അവസാന മിനിറ്റിൽ നേടിയ ഗോളിൽ വോൾവ്‌സിനെ സമനിലയിൽ തളച്ച് ന്യൂ കാസിൽ യുണൈറ്റഡ്. ജേക്കബ് മർഫിയുടെ ഫ്രീ കിക്ക്‌ ഗോളിലാണ് മത്സരത്തിന്റെ 88ആം മിനുട്ടിൽ ന്യൂ കാസിൽ സമനില പിടിച്ചത്. സമനിലയിൽ കുടുങ്ങിയതോടെ ടോപ് ഫോറിലേക്ക് എത്താനുള്ള അവസരമാണ് വോൾവ്‌സിന് നഷ്ടമായത്. അതെ സമയം പോയിന്റ് പട്ടികയിൽ ന്യൂകാസിൽ പതിനാലാം സ്ഥാനത്താണ്.

ഒപ്പത്തിനൊപ്പമാണ് ആദ്യ പകുതിയിൽ ഇരു ടീമുകളും പോരാടിയത്. എന്നാൽ രണ്ടാം പകുതിയിൽ വോൾവ്‌സ് കൂടുതൽ മികച്ചു നിൽക്കുകയും ഗോൾ നേടുകയും ചെയ്തു. മത്സരത്തിന്റെ 80ആം മിനുട്ടിൽ റൗൾ ജിമിനെസിലൂടെയാണ് വോൾവ്‌സ് ഗോൾ നേടിയത്. എന്നാൽ ആ ലീഡ് നിലനിർത്താൻ വോൾവ്‌സിനായില്ല. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ജേക്കബ് മർഫിയിലൂടെ ന്യൂകാസിൽ സമനില പിടിക്കുകയായിരുന്നു.