റൊണാൾഡീനോയ്ക്ക് കൊറോണ പോസിറ്റീവ്

20201025 235436
- Advertisement -

ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീനോയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് റൊണാൾഡീനോ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്ക് കൊറോണ സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്. ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും തന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്നും റൊണാൾഡീനോ ആരാധകരോടായി പറഞ്ഞു. ഇന്നലെ നടന്ന പരിശോധനയിൽ ആണ് റൊണാൾഡീനീയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്.

താരം ഇപ്പോൾ ബ്രസീലിൽ ആണ് ഉള്ളത്. അടുത്തിടെ ആണ് പരാഗ്വേയിൽ നിന്ന് റൊണാൾഡീനോ ബ്രസീലിൽ തിരികെ എത്തിയത്. വ്യാജ പാസ്പോർട്ട് കേസിൽ പരാഗ്വേയിൽ തടവിലായിരുന്നു അവസാന മാസങ്ങളിൽ റൊണാൾഡീനോ. ബ്രസീലിനായും ബാഴ്സലോണക്കായും അത്ഭുതങ്ങൾ കാണിച്ചിട്ടുള്ള താരമാണ്.

Advertisement