ഹിമനസിന്റെ ഗോളിൽ ലീഡ്സിനെ വീഴ്‌ത്തി വോൾവ്സ്

Wasim Akram

പ്രീമിയർ ലീഗിൽ എതിരില്ലാത്ത ഒരു ഗോളിന് മാഴ്‌സലോ ബിയേൽസയുടെ ലീഡ്സ് യുണൈറ്റഡിനെ മറികടന്നു വോൾതർഹാംപ്ടൻ വാൻഡേഴ്‌സ്. രണ്ടാം പകുതിയിൽ റൗൾ ഹിമനസ് നേടിയ ഗോളിൽ ആയിരുന്നു വോൾവ്സ് നിർണായക ജയം സ്വന്തമാക്കിയത്. മത്സരത്തിൽ വലിയ ആധിപത്യം ആണ് പന്ത് കൈവശം വക്കുന്നതിൽ അടക്കം ലീഡ്സ് പുലർത്തിയത്. എന്നാൽ ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച രണ്ടാം പകുതിയാണ് വോൾവ്സ് പുറത്ത് എടുത്തത്.

രണ്ടാം പകുതിയിൽ മികവ് പുറത്ത് എടുത്ത വോൾവ്സ് മത്സരത്തിലേക്ക് തിരിച്ചു വന്നു. ഇതിന്റെ ഫലം ആയിരുന്നു എഴുപതാം മിനിറ്റിൽ പിറന്ന ഹിമനസിന്റെ ഗോൾ. കിൽമാനിൽ നിന്നു ലഭിച്ച പന്ത് ബോക്സിനു വെളിയിൽ നിന്നു ഹിമനസ് അടിച്ചപ്പോൾ അത് കാൽവൻ ഫിൽപ്പ്‌സിന്റെ ദേഹത്ത് തട്ടി ഗോളിൽ കലാശിക്കുക ആയിരുന്നു. ജയത്തോടെ വോൾവ്സ് ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം നിലവിൽ പത്താം സ്ഥാനത്ത് ആണ് ലീഡ്‌സ്.