പ്രീമിയർ ലീഗ് സീസണിലെ ആദ്യ ഗോൾ രഹിത സമനിലയുമായി ബേൺലിയും വെസ്റ്റ് ബ്രോമും

Burnely West Brom Premier League
Photo: Twitter/@premierleague

ഈ പ്രീമിയർ ലീഗ് സീസണിലെ ആദ്യ ഗോൾ രഹിത സമനിലയുമായി ബേൺലിയും വെസ്റ്റ് ബ്രോമും. സീസണിലെ 47മത്തെ മത്സരത്തിലാണ് സീസണിലെ ആദ്യ ഗോൾ രഹിത സമനില പിറന്നത്. ഗോളുകൾ പിറക്കാതെ പോയ മത്സരത്തിൽ ഗോൾ കീപ്പർമാരുടെ പ്രകടനമാണ് മത്സരത്തിൽ മികച്ചു നിന്നത്.

മത്സരത്തിന്റെ തുടക്കത്തിൽ വെസ്റ്റ് ബ്രോം അരങ്ങേറ്റക്കാരനായ കാർലൻ ഗ്രാന്റിലൂടെ ബേൺലി ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചത് അവർക്ക് തിരിച്ചടിയായി. തുടർന്ന് രണ്ടാം പകുതിയിലും വെസ്റ്റ് ബ്രോം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബേൺലി ഗോൾ കീപ്പർ നിക്ക് പോപ്പിന്റെ മികച്ച സേവുകൾ ബേൺലിക്ക് തുണയായി.

ഇന്നത്തെ മത്സരത്തിൽ സമനില പിടിച്ചതോടെ ബേൺലി തങ്ങളുടെ ആദ്യ പോയിന്റാണ് സ്വന്തമാക്കിയത്. അതെ സമയം 2 പോയിന്റുമായി വെസ്റ്റ് ബ്രോം പോയിന്റ് പട്ടികയിൽ പതിനേഴാം സ്ഥാനത്താണ്.

Previous articleചെന്നൈയുടെ ചീട്ട് കീറി ജോസ് ബട്‍ലര്‍
Next articleഹിമനസിന്റെ ഗോളിൽ ലീഡ്സിനെ വീഴ്‌ത്തി വോൾവ്സ്