ഗാംഗുലിയുടെ സഹോദരന് കോവിഡ്-19, ഗാംഗുലി ഹോം ക്വറന്റൈനിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയുടെ സഹോദരൻ സെൻഹഷിഷ് ഗാംഗുലിക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ താരത്തെ ആശുപത്രിയിലേക്ക് മാറ്റി. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയാണ് സെൻഹഷിഷ്.

സെൻഹഷിഷിന് കോവിഡ്-19 ബാധ സ്ഥിരീകരിച്ചതോടെ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഹോം ക്വറന്റൈനിൽ പ്രവേശിച്ചു. സെൻഹഷിഷിന് കഴിഞ്ഞ ദിവസം പനി വന്നതോടെ കോവിഡ്-19 ചെയ്യുകയും പോസറ്റീവ് ആവുകയുമായിരുന്നു. തുടർന്ന് സെൻഹഷിഷിനെ കൊൽക്കത്തയിലെ ബെല്ലി വ്യൂ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തന്റെ ഭാര്യക്കും കുടുംബത്തിലെ പലർക്കും കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് സെൻഹഷിഷ് ഗാംഗുലി സൗരവ് ഗാംഗുലി താമസിക്കുന്ന കുടുംബ വീട്ടിലേക്ക് മാറിയത്.