ടെസ്റ്റ് ജഴ്സിയിലും അധിക സ്പോണ്‍സര്‍ഷിപ്പ് ലോഗോ പ്രദര്‍ശിപ്പിക്കുവാന്‍ അനുമതി

Sports Correspondent

അടുത്ത പന്ത്രണ്ട് മാസത്തേക്ക് ടെസ്റ്റ് ക്രിക്കറ്റിനുള്ള താരങ്ങളുടെ ജഴ്സിയില്‍ സ്പോണ്‍സര്‍ഷിപ്പിനായി അധിക ലോഗോ പ്രദര്‍ശിപ്പിക്കുവാന്‍ അനുമതി നല്‍കി ഐസിസി. ഇന്ന് ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം പുറത്ത് വന്നത്. 32 സ്ക്വയര്‍ ഇഞ്ചില്‍ അധികമില്ലാത്ത ലോഗം ടെസ്റ്റ് മത്സരത്തിനുള്ള ഷര്‍ട്ടിന്റെയും സ്വെറ്ററിന്റെയും നെഞ്ചിന്റെ ഭാഗത്ത് പ്രദര്‍ശിപ്പിക്കാമെന്നാണ് ഐസിസി അനുമതി.

ഇപ്പോള്‍ നിലവില്‍ മൂന്ന് ലോഗോകളാണ് പ്രദര്‍ശിപ്പിക്കാനാകുന്നത്. അതില്‍ തന്നെ ചെസ്റ്റ് ലോഗോ ടി20യിലും ഏകദിനത്തിലും മാത്രമായിരുന്നു അനുവദിച്ചിരുന്നത്.