ലീഗ് വൺ, ലീഗ് 2 സീസണുകൾ അവസാനിപ്പിച്ചു

- Advertisement -

ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷൻ ആയ ലീഗ് വണും, നാലാം ഡിവിഷനായ ലീഗ് 2ഉം അവസാനിപ്പിച്ചു. കൊറോണ കാരണം ആരാധകർ ഇല്ലാത്ത സാഹചര്യത്തിൽ കളി പുനരാരംഭിച്ച് സീസൺ പൂർത്തിയാക്കൽ സാമ്പത്തികമായി ബാധ്യത മാത്രമെ നൽകൂ എന്നതിനാലാണ് സീസൺ അവസാനിപ്പിക്കുന്നത്. മാത്രമല്ല കൊറോണ ടെസ്റ്റുകൾ സ്ഥിരമായി നടത്തുന്നതും ചെറിയ ക്ലബുകൾക്ക് താങ്ങാൻ ആവില്ല.

മുഴുവൻ ക്ലബുകളും ലീഗ് അവസാനിപ്പിക്കുന്നതിനെ അനുകൂലിച്ചു. ശരാശരി പോയന്റ് കണക്കിലെടുത്ത് ലീഗിലെ പ്രൊമോഷനും റിലഗേഷനും പ്ലേ ഓഫും തീരുമാനിക്കും. കൊവെന്റ്രി ലീഗ് കൺ ചാമ്പ്യന്മാരാകും. കൊവന്റ്രിയും റോതർഹാം യുണൈറ്റഡും ചാമ്പ്യൻഷിപ്പിലേക്ക് പ്രൊമോഷൻ നേടി. പ്ലേ ഓഫിൽ വെയ്കോമ്പേ വാണ്ടറേഴ്സ് ഫ്ലീറ്റ് വുഡ് ടൗണിനെയും, പോർട്സ്മൗത്ത് ഓക്സ്ഫോർഡ് യുണൈറ്റഡിനെയും നേരിടും. ട്രാന്മെരെ റോവേഴ്സ്, ബോൾട്ടൺ, സൗതെൻഡ് യുണൈറ്റഡ് എന്നിവരാണ് റിലഗേറ്റ് ആയത്.

ലീഗ് 2വിലെ തീരുമാനങ്ങൾ;

Promoted: Swindon Town (champions), Crewe Alexandra, Plymouth Argyle

Play-offs: Cheltenham Town v Northampton Town, Exeter City v Colchester United

Relegated: Stevenage

Advertisement