ഇറ്റലിയിലെ കൊറോണ സാഹചര്യങ്ങൾ നിയന്ത്രണത്തിൽ ആകുന്നതിനാൽ ആരാധകർ ഇല്ലാതെ ഒരുപാട് മത്സരങ്ങൾ നടത്തേണ്ടി വരില്ല എന്നാണ് ഇറ്റാലിയൻ ഫുട്ബോൾ അധികൃതർ കരുതുന്നത്. ഈ സീസൺ അവസാനത്തിനു മുമ്പ് തന്നെ ഫുട്ബോൾ ആരാധകരെ ഗ്യാലറിയിലേക്ക് എത്തിക്കാൻ ആണ് ശ്രമം. ഇതിനായി കായിക മന്ത്രായലയവുമായി ചർച്ചകളും ആരംഭിച്ചു.
ജൂൺ 20 മുതൽ ഇറ്റാലിയൻ ലീഗ് പുനരാരംഭിക്കുകയാണ്. ഓഗസ്റ്റ് വരെയാകും ലീഗ് ഉണ്ടാവുകം ജൂലൈ പകുതി ആവുമ്പോൾ എങ്കിലും ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാൻ ആകുമെന്ന് ഇറ്റാലിയ ഫുട്ബോൾ അധികൃതർ വിശ്വസിക്കുന്നു. എന്നാൽ സ്പെയിൻ, ഇംഗ്ലണ്ട്, ജർമ്മനി എന്നീ രാജ്യങ്ങൾ ഈ സീസണിൽ ഇനി ആരാധകർ വേണ്ട എന്ന തീരുമാനത്തിലാണ് നിൽക്കുന്നത്