ഇന്റർ മിലാൻ സാഞ്ചസിനെ ഒരു വർഷം കൂടെ നിലനിർത്തും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസസ് ഒരു വർഷം കൂടെ ഇന്റർ മിലാനിൽ കളിക്കാൻ സാധ്യത. ഒരു വർഷം കൂടെ സാഞ്ചെസിനെ ലോണിൽ ടീമിൽ നിലനിർത്താൻ ഒരുക്കമാണ് എന്ന് ഇന്റർ മിലാൻ അറിയിച്ചിരിക്കുകയാണ്. ഈ സീസൺ തുടക്കം മുതൽ സാഞ്ചസ് ഇന്റർ മിലാനൊപ്പം ഉണ്ട്. എന്നാൽ ഇതുവരെ കാര്യമായി തിളങ്ങാൻ സാഞ്ചസിനായിട്ടില്ല.

എങ്കിലും കോണ്ടെയ്ക്ക് സാഞ്ചസിൽ വിശ്വാസം ഉണ്ട്. സാഞ്ചസിനെ വിൽക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. അതിനു സാധിച്ചില്ലെങ്കിൽ മാത്രമെ സാഞ്ചസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണിൽ വിടുകയുള്ളൂ. ഒന്നര സീസൺ കളിച്ചിട്ടും ഒട്ടും തിളങ്ങാത്തത് കൊണ്ടായിരുന്നു യുണൈറ്റഡ് സാഞ്ചസിനെ കൈവിട്ടത്.

രണ്ട് വർഷത്തെ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഇന്റർ കഴിഞ്ഞ വർഷം സാഞ്ചെസിനെ സൈൻ ചെയ്തത്. യുണൈറ്റഡിൽ ഏഴാം നമ്പർ അണിഞ്ഞ സാഞ്ചേസ് 45 മത്സരങ്ങൾ യുണൈറ്റഡിനായി കളിച്ചിട്ട് ആകെ 5 ഗോളുകളെ നേടാൻ ആയിരുന്നുള്ളൂ.

Advertisement