പ്രീമിയർ ലീഗ് താരങ്ങളുടെ ശമ്പളം കുറക്കാനുള്ള ചർച്ചകൾ ഇനിയും എവിടെയും എത്തിയില്ല. 30 ശതമാനം ശമ്പളം എല്ലാ താരങ്ങളും വിട്ടു നൽകണം എന്ന് ബ്രിട്ടീഷ് ഗവണ്മെന്റും ഒപ്പം പ്രീമിയർ ലീഗും ആവശ്യപ്പെട്ടിരുന്നു. എന്നാൽ താരങ്ങൾ തമ്മിൽ ഇനിയും ഈ കാര്യത്തിൽ ധാരണ ആയില്ല. ശമ്പളം കുറയ്ക്കാൻ ഭൂരിഭാഗം താരങ്ങളും ഒരുക്ലം ആണെങ്കിലും ആ ശമ്പളം ക്ലബിലേക്ക് തന്നെ പോകുന്നതിൽ അവർക്ക് താല്പര്യമില്ല.
ക്ലബ് ഉടമകൾ സമ്പന്നരാണെന്നും അവരെയല്ല ഇപ്പോൾ തങ്ങൾ സഹായിക്കേണ്ടത് എന്നും താരങ്ങൾ പറയുന്നു. തങ്ങൾ വിട്ടു നൽകുന്ന ശമ്പളം മുഴുവനായും കൊറോണ പ്രതിരോധത്തിനു വേണ്ടി പ്രവർത്തിക്കുന്ന സർക്കാറിന്റെ വകുപ്പിലേക്ക് പോകണം എന്നാണ് ഫുട്ബോൾ താരങ്ങൾ ആവശ്യപ്പെടുന്നത്. ഈ കാര്യത്തിൽ തീരുമാനം ആയാൽ മാത്രമെ ഇനി ഒരു നടപടി താരങ്ങളിൽ നിന്ന് ഉണ്ടാവുകയുള്ളൂ.