“ഇറ്റാലിയൻ ലീഗ് ആണ് ഏറ്റവും കടുപ്പം” – ഫൊൻസെക

- Advertisement -

ഇറ്റാലിയൻ ലീഗ് ആണ് പരിശീലകരെ സംബന്ധിച്ചെടുത്തോളം ഏറ്റവും കടുപ്പമുള്ള ലീഗ് എന്ന് റോമയുടെ പരിശീലകനായ ഫൊൻസെക. ഈ സീസണിൽ ഉക്രൈൻ ലീഗ് വിട്ടാണ് ഫൊൻസെക ഇറ്റലിയിൽ എത്തിയത്. റോമ ഫൊൻസെകയുടെ കീഴിൽ മികച്ച പ്രകടനങ്ങൾ നടത്തി എങ്കിലും ഇതുവരെ സ്ഥിരതയോടെ റിസൾട്ട് ഉണ്ടാക്കാൻ ആയിട്ടില്ല.

ഇറ്റലിയിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന് ഫൊൻസെക പറഞ്ഞു. ഇവിടെ മാൻ മാർക്ക് ചെയ്യുന്ന ടീമുകൾ ഉണ്ട്, ഡീപ് ആയി ഡിഫൻഡ് ചെയ്യുന്ന ടീമുകൾ ഉണ്ട്, വൻ പ്രസിംഗ് നടത്തുന്ന ടീമുകൾ, ഇടക്കിടെ ടാക്ടിസ് മാറ്റുന്ന ടീമുകളും ഉണ്ട്. അതുകൊണ്ട് തന്നെ ഒരൊറ്റ ശൈലി വെച്ച് എല്ലാ ടീമുകളെയും നേരിടുക എളുപ്പമല്ല എന്ന് ഫൊൻസെക പറഞ്ഞു.

റോമ എന്ന ക്ലബുമായി താൻ സ്നേഹത്തിലായി കഴിഞ്ഞു എന്നും ഈ ടീമിനെ കുറെ കാലം നയിക്കണം എന്നാണ് ആഗ്രഹം എന്നും ഫൊൻസെക പറഞ്ഞു.

Advertisement