ഈ വിശ്രമം റൊണാൾഡോയെ കൂടുതൽ കരുത്തനാക്കും

Photo:Twitter/@juventusfcen
- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ കൊറോണ കാലം വിശ്രമത്തിനായാകും ഉപയോഗിക്കുക എന്ന് റൊണാൾഡോയുടെ മുൻ ട്രെയിനർ ആയ‌ ലിയൊണൽ പൊണ്ടസ്. ഈ സമയം റൊണാൾഡോ വിശ്രമത്തിനു വേണ്ടി തന്നെ ഉപയോഗിക്കും. റൊണാൾഡോയ്ക്ക് ഈ പ്രായത്തിൽ അതാവശ്യമാണ്. ഈ വിശ്രമം റൊണാൾഡോയുടെ ബാറ്ററി റീചാർജ് ചെയ്യും. പൊണ്ടസ് പറഞ്ഞു.

ഈ പ്രായത്തിലും ഇത്രയും മികച്ച ഫിറ്റ്നെസ് കാത്തു സൂക്ഷിക്കുന്നത് റൊണാൾഡോയുടെ ആത്മാർത്ഥയുടെ മാത്രം ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്ര കാലം സ്ഥിരതായാർന്ന് ലോകത്തെ ഏറ്റവും മികച്ച താരമായി നിലനിൽക്കാൻ കഴിഞ്ഞത് റൊണാൾഡോയുടെ അമാനുഷികഥയാണ് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Advertisement