രഞ്ജി ട്രോഫി ഫൈനൽ; ബംഗാൾ ലീഡിനരികെ

Newsroom

രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്ര ഉയർത്തിയ ആദ്യ ഇന്നിങ്സിലെ കൂറ്റൻ സ്കോർ പിന്തുടർന്ന ബംഗാൾ ആദ്യ ഇന്നിങ്സ് ലീഡ് നേടുന്നതിനോട് അടുക്കുന്നു. നാലാം ദിവസം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 354 റൺസ് എന്ന നിലയിലാണ് ബംഗാൾ ഉള്ളത്. സൗരാഷ്ട്രയ്ക്ക് എതിരെ ലീഡ് നേടാൻ ഇനി 72 റൺസ് കൂടിയേ ബംഗാളിന് ആവശ്യമുള്ളൂ.

മികച്ച രീതിയിൽ ബാറ്റു ചെയ്യുന്ന മജുംദാറും നന്ദിയുമാണ് ഇപ്പോൾ ക്രീസിക് ഉള്ളത്. മജുംദാറിന് 58 റൺസും നന്ദിക്ക് 28 റൺസും ഇപ്പോൾ ഉണ്ട്. വൃദ്ധിമാൻ സാഹയുടെയും സുദീപ് ചാറ്റർജിയുടെയും അർധ സെഞ്ച്വറികളും ഇന്ന് ബംഗാളിന്റെ ഇന്നിങ്സിന് കരുത്തായി. സുദീപ് 241 പന്തിൽ 81 റൺസ് എടുത്താണ് പുറത്തായത്. സാഹ 185 പന്തിൽ 54 റൺസും എടുത്തു. ജഡേജയും മങ്കടും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി‌.