ഇതിഹാസങ്ങളുടെ വേൾഡ് സീരീസ് ഉപേക്ഷിച്ചു

- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് റോഡ് സേഫ്റ്റി വേൾഡ് സീരിസിലെ ബാക്കിയുള്ള മത്സരങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇനി ടൂർണമെന്റിലെ ബാക്കി മത്സരങ്ങൾ നടക്കില്ല. ഭാവിയിൽ ഈ ടൂർണമെന്റ് പുനരാംഭിക്കുമോ എന്നത് പിന്നെ അറിയിക്കും. ഇന്ത്യയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. മാർച്ച് 13 മുതലുള്ള മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ടൂർണമെന്റ് ഉപേക്ഷിക്കുന്നതാണ് ഉചിതം എന്ന് സംഘാടകർ തീരുമാനത്തിൽ എത്തി.

മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ തീരുമാനം പെട്ടെന്ന് ഉണ്ടായത്. നിലവിൽ ടൂർണമെന്റിൽ 7 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇന്ത്യ ആയിരുന്നു ടൂർണമെന്റിൽ ഒന്നാമത് നിൽക്കുന്നത്.

Advertisement