ലിവർപൂളിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. അവരുടെ ഒന്നാം നമ്പർ ഗോൾ കീപ്പറായ അലിസണ് പരിക്ക് കാരണം വരും ആഴ്ചകളിൽ കളിക്കാൻ ആകില്ല എന്ന് ക്ലബ് അറിയിച്ചു. ഈ വരുന ബുധനാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗിൽ നേരിടാൻ നിൽക്കുകയാണ് ലിവർപൂൾ. ആ സമയത്താണ് പരിക്ക് അവർക്ക് വില്ലനായി എത്തിയിരിക്കുന്നത്. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ അലിസൺ ഉണ്ടാകില്ല എന്ന് ക്ലബ് വ്യക്തമാക്കി.
ഈ ആഴ്ച നടക്കുന്ന ബൗണ്മതിനെതിരായ മത്സരത്തിലും അലിസൺ ഉണ്ടാകില്ല. ഇനി ഇന്റർ നാഷണൽ മത്സരങ്ങൾക്കായുള്ള ഇടവേള കഴിഞ്ഞ് മാത്രമേ അലിസൺ എത്തു എന്നാണ് സൂചന. ഹിപ് ഇഞ്ച്വറിയാണ് പ്രശ്നമായിരിക്കുന്നത്. അലിസന്റെ അഭാവത്തിൽ അഡ്രിയൻ ആകും ലിവർപൂളിന്റെ വലകാക്കുക. കഴിഞ്ഞ മത്സരത്തിൽ ചെൽസിക്ക് എതിരെ അഡ്രിയന്റെ പിഴവായിരുന്നു ലിവർപൂൾ വഴങ്ങിയ ആദ്യ ഗോളിന് കാരണമായത്.