നാലാം ദിവസം കളി നടന്നില്ല, കേരള വിദർഭ പോരാട്ടം സമനിലയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാരണം കേരളവും വിദർഭയും തമ്മിലുള്ള രഞ്ജി പോരാട്ടത്തിന്റെ നാലാം ദിവസം മത്സരം നടന്നില്ല. കളി ഇതോടെ സമനിലയായി പ്രഖ്യാപിച്ചു. ആദ്യ ഇന്നിങ്സിൽ വിദർഭ 327 റൺസ് എടുത്ത് പുറത്തായിരുന്നു. വസീം ജാഫർ(57), നാൽകണ്ടെ (66), ഗണേഷ് (58) എന്നിവരുടെ മികവികായിരുന്നു വിദർഭ മികച്ച സ്കോറിൽ എത്തിയത്‌. കേരളത്തിനു വേണ്ടി നിധീഷ് 5 വിക്കറ്റുകളുമായി തിളങ്ങി.

ഈ ലക്ഷ്യവുമായി ഇറങ്ങിയ കേരളവും ആദ്യ ഇന്നിങ്സിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. 3 വിക്കറ്റിന് 191 എന്ന നിലയിൽ കേരളം ബാറ്റു ചെയ്യുകയായിരുന്നു. ഇന്ന് പക്ഷെ നനഞ്ഞ പിച്ച് കാരണം ഒരു ബൗൾ പോലും എറിയാൻ കഴിഞ്ഞില്ല. കേരളത്തിനു വേണ്ടി 81 റൺസുമായി അസറുദ്ദീൻ ടോപ് സ്കോറർ ആയി. ജലജ് സക്സേന, സച്ചിൻ ബേബി എന്നിവർ 30 റൺസ് വീതവും എടുത്തു. മത്സരം സമനിലയിൽ ആയതോടെ ഇരു ടീമുകളും ഒരോ പോയന്റ് വീതം പങ്കുവെച്ചു.