33 റണ്‍സ് വിജയവുമായി ആര്‍എം യുണൈറ്റഡ്

ടിപിഎലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആര്‍എം യുണൈറ്റഡിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ടീം 8 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് നേടിയപ്പോള്‍ എതിരാളികളായ റിഫ്ലക്ഷന്‍സിനെ 55/8 എന്ന സ്കോറില്‍ പിടിച്ച് കെട്ടിയാണ് ആര്‍എം 33 റണ്‍സ് വിജയം കരസ്ഥമാക്കിയത്. ആര്‍എംന് വേണ്ടി 17 റണ്‍സ് നേടിയ സുകേഷ് സുരേന്ദ്രന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ സുജിത് ശശിധരന്‍(15), വിനോദ് മഠത്തില്‍(16) എന്നിവര്‍ ആണ് ടീമിനെ 88 റണ്‍സിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്. റെജിന്‍ ഇക്ബാല്‍(12), കിരണ്‍ ഗോപാലകൃഷ്ണന്‍(10) എന്നിവരും തിളങ്ങി. റിഫ്ലക്ഷന്‍സിന് വേണ്ടി ജോജോ വര്‍ഗ്ഗീസ് 3 വിക്കറ്റ് നേടി.

റിയാസ് അഹമ്മദ് 20 റണ്‍സുമായി ടോപ് സ്കോറര്‍ ആയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ വരാതിരുന്നതാണ് റിഫ്ലക്ഷന്‍സിന്റെ ചേസിംഗിന് തിരിച്ചടിയായത്. വിനോദ് മഠതത്തില്‍ ആര്‍എം യുണൈറ്റഡിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. രണ്ടോവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് വിനോദിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം.