ഇന്ത്യയുടെ ഫീൽഡിങ് നിലവാരം പോരെന്ന് ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഫീൽഡിങ് നിലവാരം കുറവാണെന്ന് സമ്മതിച്ച് ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ ആർ.ശ്രീധർ. വെസ്റ്റിൻഡീസ് പരമ്പര മുതൽ ഇന്ത്യയുടെ ഫീൽഡിങ്ങിന്റെ നിലവാരം കുറഞ്ഞെന്നും ഈ പരമ്പരയിൽ തിരിച്ചുവരണമെങ്കിൽ ഇന്ത്യയുടെ ഫീൽഡിങ് നിലവാരം ഉയരണമെന്നും ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ പറഞ്ഞു.

ലോകകപ്പിലും ലോകകപ്പിന് മുൻപും ഉണ്ടായിരുന്ന ഇന്ത്യയുടെ ഫീൽഡിങ് നിലവാരം തുടർന്ന് ഉണ്ടായില്ലെന്നും ആർ.ശ്രീധർ പറഞ്ഞു. ഫീൽഡിങ്ങിന്റെ നിലവാരം ഉയർത്തുന്ന കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ നേരിടാൻ ഉണ്ടെന്നും താരങ്ങളുമായി ഈ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും ആർ ശ്രീധർ പറഞ്ഞു.

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ തോൽവിയുടെ ഒരു കാരണമായി ഇന്ത്യയുടെ ഫീൽഡിങ് വിലയിരുത്തപ്പെട്ടിരുന്നു. 348 റൺസ് എടുത്തിട്ടും മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനോട് തോറ്റിരുന്നു. 10 റൺസിൽ നിൽക്കെ റോസ് ടെയ്‌ലറുടെ ക്യാച്ച് കുൽദീപ് യാദവ് വിട്ടിരുന്നു. തുടർന്ന് സെഞ്ചുറി പ്രകടനം നടത്തിയ ടെയ്‌ലർ ന്യൂസിലാൻഡിനെ ജയത്തിലേക്ക് നയിച്ചിരുന്നു. കൂടാതെ മത്സരത്തിൽ ഇന്ത്യ അനാവശ്യ ഓവർ ത്രോകളിലൂടെ റൺസുകൾ വിട്ടുനൽകുകയും ചെയ്തിരുന്നു.