എവർട്ടന്റെ ബ്രസീലിയൻ താരം റിച്ചാർളിസന് വേണ്ടി വൻ തുക വാഗ്ദാനം ചെയ്ത് ബാഴ്സലോണ. എവർട്ടൻ തരത്തിനായി സ്പാനിഷ് ഭീമന്മാർ 100 മില്യൺ യൂറോ വാഗ്ദാനം ചെയ്തു എങ്കിലും എവർട്ടൻ അത് നിരസിക്കുകയായിരുന്നു എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുവാരസിന്റെ പരിക്കോടെ പുതിയ സ്‌ട്രൈകറെ തേടുന്നതിന്റെ ഭാഗമായാണ് ബാഴ്സ ഈ ശ്രമം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
22 വയസുകാരനായ റിച്ചാർളിസൻ ഡിസംബറിൽ ആണ് എവർട്ടനിൽ പുതിയ കരാർ ഒപ്പിട്ടത്. ബാഴ്സ ഡയറക്റ്റർ എറിക് അബിദാൽ താരത്തെ സുവാരസിന്റെ പിൻഗാമിയായി ക്യാമ്പ് ന്യൂവിൽ എത്തിക്കാൻ താത്പര്യപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ല ലീഗെയിൽ റയൽ മാഡ്രിഡിന് 3 പോയിന്റ് പിറകിൽ ഉള്ള ബാഴ്സക്ക് ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ പുതിയ സ്‌ട്രൈക്കർ എത്തിയില്ലെങ്കിൽ അത് ല ലീഗയിലും ചാമ്പ്യൻസ് ലീഗിലും ബാധിക്കും എന്ന ഭയം ഉണ്ട്. നിലവിൽ എവർട്ടൻ നിരസിച്ചു എങ്കിലും അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സ തരത്തിനായി വീണ്ടും രംഗത്ത് വരാനും സാധ്യതയുണ്ട്.