രഞ്ജി ട്രോഫിയിൽ കേരളം പരാജയത്തിന്റെ വക്കിൽ ആണ് നിൽക്കുന്നത്. ഇനി ആന്ധ്രാ പ്രദേശിന് വിജയിക്കാൻ വേണ്ടി വെറും 22 റൺസ് കൂടെയേ വേണ്ടതുള്ളൂ. രണ്ടാം ഇന്നിങ്സിലും വൻ ബാറ്റിങ് തകർച്ച നേരിട്ട കേരളം 135 റൺസിന് ഓൾ ഔട്ടായി. ഇതോടെ ആന്ധ്രയ്ക്ക് 43 റൺസ് മാത്രമായി വിജയ ലക്ഷ്യം. ഇപ്പോൾ ആന്ധ്ര 2 വിക്കറ്റ് നഷ്ടത്തിൽ 21 എന്ന നിലയിലാണ് ഉള്ളത്.
ഇന്നലെ ആന്ധ്രാപ്രദേശിന്റെ ആദ്യ ഇന്നിങ്സ് 255 റൺസിൽ അവസാനിപ്പിച്ച കേരളം 93 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു. ഇന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം തുടക്കം മുതൽ തന്നെ പതറുകയായിരുന്നു. കേരളത്തിനു വേണ്ടി റോബിൻ ഉത്തപ്പ 22 റൺസും രോഹൻ പ്രേം 24 റൺസ് എടുത്തു. ബാക്കി ആർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.













