ആന്ധ്രപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലെ രണ്ടാം ഇന്നിങ്സിലും കേരളത്തിന് ബാറ്റിംഗ് തകർച്ച. ആന്ധ്രപ്രദേശിനെ 255 റൺസിന് പുറത്താക്കി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച കേരളം ലഞ്ചിന് പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിടുകയാണ്. ആദ്യം ഇന്നിങ്സിൽ 93 റൺസിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിലും ബാറ്റിങ്ങിൽ പരാജയപെടുകയായിരുന്നു.
കേരള നിരയിൽ 24 റൺസ് എടുത്ത രോഹൻ പ്രേം ആണ് ടോപ് സ്‌കോറർ. റോബിൻ ഉത്തപ്പ 22 റൺസും സൽമാൻ രാഹുൽ പി 6 റൺസും സച്ചിൻ ബേബി 6 റൺസുമെടുത്ത് പുറത്തായി. 10 റൺസുമായി സൽമാൻ നിസാറും റൺസ് ഒന്നും എടുക്കാതെ വിഷ്ണു വിനോദമാണ് നിലവിൽ ക്രീസിൽ ഉള്ളത്. ആന്ധ്രാപ്രദേശിന് വേണ്ടി റാഫി മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഗിരിനാഥിന്റെയും നിതീഷ് കുമാറിന്റെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് ആന്ധ്ര പ്രദേശ് ആദ്യ ഇന്നിങ്സിൽ 255 റൺസ് എടുത്തത്. ഗിരിനാഥ് 41 റൺസും നിതീഷ് കുമാർ 39 റൺസുമാണ് എടുത്തത്. കേരളത്തിന് വേണ്ടി ബേസിൽ തമ്പിയും ജലജ് സക്‌സേനയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.