വൻ ഓഫറുകൾ നിരസിച്ച് ജെസ്സെൽ കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ ഒപ്പുവെച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജെസ്സെൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പോകുമെന്ന അഭ്യൂഹങ്ങൾക്ക് അവസാനം. ഐ എസ് എല്ലിൽ മറ്റു ക്ലബുകളിൽ നിന്നുള്ള വൻ ഓഫറുകൾ ജെസ്സെലിനെ തേടി എത്തിയിരുന്നു. എന്നാൽ ആ ഓഫറുകൾ ഒക്കെ നിരസിച്ച് കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ ഒപ്പുവെക്കാൻ തീരുമാനിച്ചിരിക്കുകയാണ് ജെസ്സെൽ. മൂന്ന് വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചത്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം മികച്ച പ്രകടനം തന്നെയാണ് ഇതുവരെ കാഴ്ചവെച്ചത്.

സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ജെസ്സെൽ. കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ഗോവയെ നയിച്ച മികവ് ആയിരുന്നു ജെസ്സെൽ അലൻ കാർനീരോയെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിച്ചത്. ഡിഫൻഡറായ ജെസ്സെലിനെ ഗോവൻ ക്ലബായ ഡെമ്പോയിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മുമ്പ് പൂനെ എഫ് സി, സാൽഗോക്കർ എന്നീ ടീമുകളും ജെസ്സൽ കളിച്ചിട്ടുണ്ട്. 29കാരനായ താരത്തിന്റെ ഐ എസ് എല്ലിലെ ആദ്യ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്.