പരിക്ക് കാരണം ക്ലബ് വിട്ട വിദേശ സ്ട്രൈക്കർ സാന്റാനയ്ക്ക് പകരക്കാരനെ ഒഡീഷ എഫ് സി ടീമിൽ എത്തിച്ചു. സ്പാനിഷ് സ്ട്രൈക്കറായ മാനുവൽ ഒനുവു ആണ് ഒഡീഷയിൽ എത്തിയത്. ബെംഗളൂരു എഫ് സിയുടെ താരമായിരുന്ന ഒനുവു ലോണിൽ ആണ് ഒഡീഷയിലേക്ക് എത്തുന്നത്. 31കാരനായ താരം മുമ്പ് സ്പാനിഷ് ക്ലബായ ഒസാസുനയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
ബെംഗളൂരു എഫ് സി വലിയ പ്രതീക്ഷയോടെ സ്വന്തമാക്കിയിരുന്ന താരത്തിന് ക്ലബിൽ കാര്യമായ പ്രകടനം ഒന്നുൻ സീസൺ ആദ്യ പകുതിയിൽ നടത്താൻ ആയിരുന്നില്ല. ഇതാണ് താരത്തെ ക്ലബ് വിട്ടു പോകാൻ അനുവദിക്കാൻ ബെംഗളൂരുവും തയ്യാറാകാൻ കാരണം.