ബ്രസീലിയൻ യുവതാരത്തെ സ്വന്തമാക്കി റോമ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ യുവതാരത്തെ ടീമിലെത്തിച്ച് ഇറ്റാലിയൻ ടീമായ റോമ. അറ്റലാന്റയുടെ പ്രതിരോധതാരം റോജർ ഇബനെസിനെയാണ് റോമ ടീമിലെത്തിച്ചത്. 18 മാസത്തെ ലോണിലാണ് താരം റോമിലെത്തുക. 8 മില്ല്യൺ യൂറോ നൽകിയാണ് ഈ 21 കാരനെ റോമ റ്റീമിലെത്തിച്ചത്.

ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനെസിൽ നിന്നും 4മില്ല്യണിൽ താഴെ നൽകിയാണ് താരത്തെ അറ്റലാന്റ സ്വന്തമാക്കിയത്. ബ്രസീലിയൻ ആണ്ടർ 23 യിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. റൊമയിൽ 41 ആം നമ്പർ ജേഴ്സിയാണ് ഇബനെസ് ഡ സിൽവ അണിയുക.