ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് സൗരവ് ഗാംഗുലി

Staff Reporter

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഏകപക്ഷീയമായി തോറ്റ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഓസ്‌ട്രേലിക്കെതിരായ അടുത്ത രണ്ട് മത്സരങ്ങൾ മികച്ച മത്സരങ്ങൾ ആവുമെന്നും ഇന്ത്യ മികച്ച ടീം ആണെന്നും ഗാംഗുലി പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനം ഇന്ത്യയുടെ ഒരു മോശം ദിവസം മാത്രമായിരുന്നെന്നും രണ്ട് വർഷം മുൻപ് രണ്ട് മത്സരങ്ങൾ തോറ്റതിന് ശേഷം ഇന്ത്യ ശക്തമായി തിരിച്ചുവന്നത് ഗാംഗുലി ഓർമ്മിപ്പിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഒന്ന് പൊരുതുകപോലും ചെയ്യാതെ കീഴടങ്ങിയിരുന്നു. പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര ഓസ്‌ട്രേലിയക്കെതിരെ വെറും 255 റൺസ് മാത്രമാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആരോൺ ഫിഞ്ചിന്റെയും ഡേവിഡ് വാർണറുടെയും സെഞ്ചുറികളുടെ പിൻബലത്തിൽ 10 വിക്കറ്റിന് ജയിച്ചിരുന്നു.