ജ്യാനിന് പകരം സൗദിയിൽ നിന്നും ഐറിഷ് സ്ട്രൈക്കറെ എത്തിച്ച് നോർത്ത് ഈസ്റ്റ്

Jyotish

പരിക്കേറ്റ് പുറത്ത് പോയ സൂപ്പർ താരം അസമോവ ജ്യാനിന് പകരക്കാരനെ എത്തിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഐറിഷ് സ്ട്രൈക്കറായ ആൻഡി കിയോഗിനെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഐഎസ്എല്ലിൽ എത്തിച്ചത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ-ക്വാദിസിയയുടെ താരമായിരുന്ന ആൻഡി കിയോഗിനെ ജ്യാനിന് പകരക്കാരനായി ഹൈലാൻഡേഴ്സ് എത്തിക്കുകയായിരുന്നു‌. കഴിഞ്ഞ കുറേ മത്സരങ്ങളായി ഗോളടിക്കാൻ കഴിയാതിരുന്ന നോർത്ത് ഈസ്റ്റിന്റെ ഗോൾ വരൾച്ച കിയോഗിന് അവസാനിപ്പിക്കാനകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് നോർത്ത് ഈസ്റ്റ് അടിച്ചത്. എ ലീഗിൽ പെർത്ത് ഗ്ലോറിയുടെ താരമായിരുന്നു 33 കാരനായ ആൻഡി. 122 മത്സരങ്ങളിൽ 55 ഗോളുകളാണ് ആൻഡി കിയോഗ് നേടിയത്. പെർത് ഗ്ലോറിക്ക് പുറമേ ലീഡ്സ് യുണൈറ്റഡ്, വൊൾഫ്സ്,ബറി എഫ്സി എന്നീ ടീമുകൾക്ക് വേണ്ടിയും ആൻഡി കളിച്ചിട്ടുണ്ട്. അയർലാന്റിന് വേണ്ടി 30‌ മത്സരങ്ങൾ കളിച്ച കിയോഗ് 2 ഗോളും നേടിയിരുന്നു‌.