രണ്ടാം ഇന്നിങ്സിലും കേരളത്തിന് ബാറ്റിംഗ് തകർച്ച

Newsroom

രഞ്ജി ട്രോഫിയിൽ കേരളം പഞ്ചാബിനെതിരെ ആദ്യ ഇന്നിങ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിങ്സിൽ തകരുകയാണ്.. രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 88 രൺസ് എന്ന നിലയിലാണ് കേരളം ഇപ്പോൾ. കേരളത്തിന്റെ രണ്ടാം ഇന്നിങ്സിലും മുൻനിര ബാറ്റ്സ്മാന്മാരൊക്കെ നിരാശപ്പെടുത്തി.

റോബിൻ റണ്ണൊന്നും എടുക്കാതെയാണ് പുറത്തായത്. വൺ ഡൗണായി സ്ഥാന കയറ്റം കിട്ടിയ അക്ഷയ് ചന്ദ്രൻ 31 റൺസുമായി ഭേദപ്പെട്ട പ്രകടനം നടത്തി. 10 റൺസ് മാത്രം എടുത്ത് ക്യാപ്റ്റൻ സച്ചിൻ ബേബി, 8 രൺസ് എടുത്ത വിഷ്ണു വിനോദ് എന്നിവരും നിരാശ മാത്രം നൽകി. ആദ്യ ഇന്നിങ്സിലെ ഹീറോ ആയിരുന്ന സൽമാൻ നിസാറും മൊഹമ്മദ് അസറുദ്ദീനുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. കേരളത്തിന് ഇപ്പോൾ 97 റൺസിന്റെ ലീഡ് മാത്രമാണ് ഉള്ളത്.