ഹെൻറിയുടെ റെക്കോർഡ് ഇനി പഴങ്കഥ, ഗോൾ വേട്ടയിൽ ഒന്നാമൻ അഗ്വേറോ

- Advertisement -

പ്രീമിയർ ലീഗിൽ മറ്റൊരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സെർജിയോ അഗ്യൂറോ. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇംഗ്ലീഷുകാരൻ അല്ലാത്ത കളിക്കാരൻ എന്ന റെക്കോർഡ് ആണ് താരം ഇന്ന് സ്വന്തം പേരിൽ കുറിച്ചത്. ആസ്റ്റണ്‍ വില്ലയ്ക്ക് എതിരെ നേടിയ രണ്ടാം ഗോളോടെയാണ് താരം റെക്കോർഡ് കുറിച്ചത്.

175 ഗോളുകളുമായി തിയറി ഹെൻറിയാണ് ഈ റെക്കോർഡ് ഇത്രകാലം കൈവശം വച്ചത്. ഇതാണ് 176 ആക്കി അഗ്യൂറോ സ്വന്തമാക്കിയത്. നിലവിലെ ഫോമിൽ ഏതാനും വർഷങ്ങൾ കൂടെ കളിക്കാൻ സാധിച്ചാൽ എക്കാലത്തെയും മിക്വച്ച ഗോൾ വേട്ടക്കാരൻ എന്ന അലൻ ശിയററുടെ റെക്കോർഡും താരത്തിന് സ്വന്തമാക്കാൻ സാധിച്ചേക്കും. 260 ഗോളുകൾ ആണ് ശിയറർ ലീഗിൽ നേടിയത്. 2011 ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നാണ് താരം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.

Advertisement